കല്പറ്റ: ദാറുല്‍ ഫലാഹ് ദൗറത്തുല്‍ ഹദീസ് ബിരുദ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്കായി ശൈഖ് ശാ അബ്ദുള്‍ ലത്തീഫ് ബീജാപൂര്‍ തങ്ങളുടെ പേരില്‍ നിര്‍മിച്ച എസ് എസ് എ ബില്‍ഡിങ്ങിന്റെ ഉദ്ഘാടനം ജൂലൈ പതിനാറ് ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്‍വഹിക്കും. ശേഷം നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സയ്യിദ് മുഹ്‌സിന്‍ സൈദലവിക്കോയ അല്‍ ബുഖാരി കുഞ്ചിലം തങ്ങള്‍ നേതൃത്വം നല്‍കും.
ശൈഖുനാ പി ഹസ്സന്‍ ഉസ്താദ്, ശൈഖുല്‍ ഹദീസ് കെ സി അബൂബക്കര്‍ ഹസ്രത്ത്, കെ ഒ അഹ്മദ് കുട്ടി ബാഖവി, എസ് ശറഫുദ്ധീന്‍, ബഷീര്‍ സഅദി നെടുങ്കരണ, ലത്തീഫ് കാക്കവയല്‍, സഅദ് ഖുതുബി, ഹാരിസ് കാക്കവയല്‍, സലാം മുസ്‌ലിയാര്‍ താഞ്ഞിലോട്, ഹാരിസ് ഇര്‍ഫാനി, തുടങ്ങി മത, സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.