പേപ്പര്‍ ബാഗുകള്‍ വിതരണം ചെയ്ത് വിദ്യാര്‍ത്ഥികള്‍

Wayanad

സുല്‍ത്താന്‍ ബത്തേരി: പേപ്പര്‍ ബാഗ് ദിനത്തോടനുബന്ധിച്ച് നൂറിലധികം പേപ്പര്‍ ബാഗുകള്‍ ബത്തേരി മുന്‍സിപ്പാലിറ്റി കൗണ്‍സിലറും വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാപ്രസിഡന്റുമായ സംഷാദിന് സമ്മാനിച്ച് പൂമല മക്‌ലോഡ്‌സ് ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മാതൃകയായി.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്‌കൂളില്‍ നടത്തിയ ബാഗ് നിര്‍മ്മാണ ക്യാംപില്‍ തയ്യാറാക്കിയതാണ് ഈ ബാഗുകള്‍. പരിപാടികള്‍ക്ക് അധ്യാപകരായ ധനേഷ് കുമാര്‍, ലിഷ ഏലിയാസ്, അമ്പിളി, ബിന്ദു, വിദ്യാര്‍ത്ഥികളായ ശ്രീഹരി, ഐറ, ദയാനിഥ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.