ലഹരിക്കെതിരെ ‘കലാജാഥ’യുമായി അസംപ്ഷന്‍ യു പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍

Wayanad

സുല്‍ത്താന്‍ ബത്തേരി: ലഹരി വിപത്തിനെതിരെ കുട്ടികളെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തില്‍ അസംപ്ഷന്‍ യു പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കലാജാഥ നടത്തി. സംഗീത ശില്പം, ചെറുനാടകം എന്നിവ കോര്‍ത്തിണക്കി വിവിധ വിദ്യാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് കലാജാഥ അവതരിപ്പിച്ചത്.

മൂലങ്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കുപ്പാടി, സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനി എന്നിവിടങ്ങളിലൊക്കെ വിദ്യാര്‍ത്ഥികള്‍ പര്യടനം നടത്തി. പ്രധാനാധ്യാപകന്‍ സ്റ്റാന്‍ലി ജേക്കബ്, അധ്യാപകരായ ട്രീസാ തോമസ്, അനൂപി സണ്ണി, ടിന്റു മാത്യു പി ടി എ പ്രതിനിധി ഗിരീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.