നല്ലളത്ത് വി കെ സി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സാംസ്‌കാരിക കേന്ദ്രം തുറന്നു

Kozhikode

കോഴിക്കോട്: വിശലമായ ലൈബ്രറി സൗകര്യവും ഫിറ്റ്‌നസ് കേന്ദ്രവും കളിയരങ്ങുകളുമായി വി.കെ.സി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സാംസ്‌കാരിക കേന്ദ്രം തുറന്നു. നല്ലളം ബസാറില്‍ നിര്‍മിച്ച സാംസ്‌കാരിക കേന്ദ്രം പൊതുജനങ്ങള്‍ക്കായി മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് തുറന്നുകൊടുത്തു. മുന്‍ മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എം.വി ഗോവിന്ദന്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ വി.കെ.സി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ മാനേജിങ് ചെയര്‍മാന്‍ വി.കെ.സി. മമ്മദ് കോയ അധ്യക്ഷത വഹിച്ചു. പതിനാറര സെന്റില്‍ പണിതുയര്‍ത്തിയ സാംസ്‌കാരിക കേന്ദ്രത്തില്‍ ലൈബ്രറി, ഫിറ്റ്‌നസ് ലാന്റ്, ഹാപ്പി ലാന്റ്, സ്റ്റഡി സെന്റര്‍, കലാവേദി, മിനി മീറ്റിംഗ് ഹാള്‍, പബ്ലിക് ടോയ്‌ലറ്റ് എന്നീ സൗകര്യങ്ങള്‍ ഒരുക്കിട്ടുണ്ട്. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഉത്സവാന്തരീക്ഷത്തിലായിരുന്നു ഉദ്ഘാടനം.