സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Kozhikode

കൊടുവള്ളി: രാജ്യത്തിന്റെ 77 മത് സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
നഗരസഭയിലെ വാവാട് കണ്ണിപ്പൊയില്‍ അംഗനവാടിയില്‍ നടന്ന പരിപാടിയില്‍ കൗണ്‍സിലര്‍ പി.വി.ബഷിര്‍ പതാക ഉയര്‍ത്തി. എ.കെ.കുഞ്ഞിമുഹമ്മദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അഷ്‌റഫ്വാവാട്, കെ.പി. ബഷീര്‍, കെ.പി.അബ്ദുറഹിമാന്‍ സംസാരിച്ചു. അംഗനവാടി വര്‍ക്കര്‍ സുജിത സ്വാഗതം പറഞ്ഞു.
കൊടുവള്ളി: വാവാട് ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍കൗണ്‍സിലര്‍ പി.വി.ബഷിര്‍ പതാക ഉയര്‍ത്തി. പ്രസിഡന്റ് കെ.പി. അശോകന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കെ.എം.സുശിനി, അഷ്‌റഫ് വാവാട്, കെ.സി. മുഹമ്മദ്, മുജീബ്, പി.കെ. ജാസി , എം.പി.മുരളീധരന്‍ സംസാരിച്ചു. സെക്രട്ടറി പി.കെ. കലാം സ്വാഗതം പറഞ്ഞു.
കൊടുവള്ളി: വാവാട് ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ എ.കെ.കുഞ്ഞി മുഹമ്മദ് പതാക ഉയര്‍ത്തി. കൗണ്‍സിലര്‍ പി.വി. ബഷീര്‍, കെ.പി. അശോകന്‍, അഷ്‌റഫ് വാവാട്, വി.ടി. ജാഫാര്‍ , എ.കെ. ജാഫര്‍ ,കെ.കെ. അലി സംസാരിച്ചു.