കുഞ്ഞിനേയും കൊണ്ട് അമ്മ പുഴയില്‍ ചാടി; അമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി കുഞ്ഞിനായി തെരച്ചില്‍ തുടരുന്നു

Wayanad

വെണ്ണിയോട്: കുഞ്ഞിനേയും കൊണ്ട് അമ്മ പുഴയില്‍ ചാടി. അമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കുഞ്ഞിനായി തെരച്ചില്‍ തുടരുകയാണ്. വെണ്ണിയോട് വലിയ പുഴയിലെ പാത്തിക്കല്‍ പാലത്തില്‍ നിന്നുമാണ് യുവതി കുഞ്ഞിനേയും കൊണ്ട് പുഴയിലേക്ക് ചാടിയത്. പാലത്തില്‍ കുടകളും ചെരിപ്പും കിടക്കുന്നത് കണ്ട് സംശയം തോന്നിയാണ് പുഴയില്‍ തെരച്ചില്‍ നടത്തിയത്. ഈ തെരച്ചലിലാണ് യുവതിയെ കണ്ടെത്തിയത്. കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപത്തെ ഓം പ്രകാശിന്റെ ഭാര്യ ദര്‍ശനയാണ് അഞ്ചുവയസുള്ള കുഞ്ഞിനേയും കൊണ്ട് പുഴയിലേക്ക് ചാടിയത്.