ബി ദി നമ്പര്‍ വണ്‍ ഫിനാലെ 2023; കേരള ബാങ്ക് ശില്‍പ്പശാല നടത്തി

Wayanad

നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കല്പറ്റ: കേരള ബാങ്കിനെ സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കാക്കി മാറ്റുക എന്ന ലക്ഷ്യവുമായി ആരംഭിച്ച ബി ദി നമ്പര്‍ വണ്‍ ഫിനാലെ 2023 കാമ്പയിന്റെ ഭാഗമായി കേരള ബാങ്ക് വയനാട് സി പി സിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ജീവനക്കാര്‍ക്കായി ശില്‍പ്പശാല നടത്തി. എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു

നൂറ് ദിന കര്‍മ്മ പദ്ധതിയിലെ ജില്ലാതല വിജയികള്‍ക്കുള്ള ഉപഹാരം പ്രസിഡന്റ് വിതരണം ചെയ്തു. ഡയറക്ടര്‍ പി ഗഗാറിന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഇ രമേശ് ബാബു, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ സി സഹദേവന്‍, റീജിയണല്‍ ജനറല്‍ മാനേജര്‍ സി അബ്ദുല്‍ മുജീബ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ കെ എം റീന, കെ ദിനേശന്‍, ഐ കെ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. സി പി സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍ നവനീത് കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം പി എ നസീമ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *