ബത്തേരി ഉപജില്ല അറബിക് ടാലന്‍റ് ടെസ്റ്റ് നടത്തി

Wayanad

സുൽത്താൻബത്തേരി: കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടുകൂടി കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ എ ടി എഫ് ) എൽ പി, യു പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് വേണ്ടി അറബിക് ടാലൻറ് ടെസ്റ്റ് നടത്തി. ബത്തേരി ഉപജില്ല മത്സരം ഡബ്ല്യു.എം.ഒ കോളേജ് അറബിക് വിഭാഗം മേധാവി ഡോ. നജ്മുദ്ദീൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ഉപഹാര സമർപ്പണം ഐ എം ജി സുലൈഖ ടീച്ചർ നിർവഹിച്ചു. അസ്മ അഫ്രിൻ ( ALPS പുത്തൻകുന്ന്), റൈഹാൻ എം എ (WOUP സ്ക്കൂൾ മുട്ടിൽ), ഫർഹ കെ (WOVHSS മുട്ടിൽ), ജഹ്‌മ ഷെറിൻ( GHSS ആനപ്പാറ) എന്നിവർ യഥാക്രമം LP,UP,HS,HSS തലങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കെ എ ടി എഫ് ബത്തേരി ഉപജില്ല പ്രസിഡൻ്റ് ഹമീദ് മാസ്റ്റർ അധ്യക്ഷനായിരുന്നു . ജില്ലാ ട്രഷറർ ബനാത്ത് വാല മാസ്റ്റർ, സൈതലവി മാസ്റ്റർ, ജമീല ടീച്ചർ, ഷെരീദ് മാസ്റ്റർ, ഷഹർബാനു ടീച്ചർ,എന്നിവർ പ്രസംഗിച്ചു.