എം ടിയുടെ പുസ്തകങ്ങള്‍ വായിക്കുകയെന്നത് അതൊരു സംസ്‌കാരത്തെ അറിയുക എന്നതാണ്; ബുക്ക്മാര്‍ക്കിന്‍റെ സ്‌നേഹാദരം മാതൃകാപരം കെ എസ് വെങ്കിടാചലം

Kozhikode

കോഴിക്കോട്: കേരള സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ ബുക്ക്മാര്‍ക്ക് എം.ടിയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി സ്‌നേഹാദരം എം.ടി എന്ന പേരില്‍ നടത്തുന്ന പുസ്തകോത്സവം സന്ദര്‍ശിച്ച എം.ടിയുടെ ആത്മസുഹൃത്തും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.എസ് വെങ്കിടാചലം എം.ടി യെ അറിയുക എം.ടിയുടെ പുസ്തകങ്ങള്‍ വായിക്കുക എന്നത് അതെരു സംസ്‌കാരത്തെ അറിയുക എന്നതാണെന്ന് അഭിപ്രായപ്പെട്ടു. എം.ടി ഒരു കാലഘട്ടമാണ് ഒരു കാലഘട്ടത്തെ സ്വാധിച്ച വ്യക്തിയാണ്, ചങ്ങപ്പുഴക്ക് ശേഷം ഇത്രത്തോളം മനുഷ്യ മനസുകളെ സ്വാധിനിച്ച വേറെ ഒരു എഴുത്തുകാരന്‍ ഉണ്ടോ എന്നത് സംശയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, എം.ടിയുടെ സകല പുസ്തകക്കളും ബുക്ക്മാര്‍ക്ക് പുസ്തകോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്, ബുക്ക്മാര്‍ക്ക്‌ന്റെ സ്‌നേഹാദരം എം.ടി പുസ്തകോത്സവം മാതൃകപരമാണ് അഭിനന്ദനാര്‍ഹമാണെന്ന് കെ.എസ് വെങ്കിടാചലം പറഞ്ഞു