കല്പറ്റ: നെല്ലിന്റെ സംഭരണ വില കര്‍ഷകര്‍ക്ക് നല്‍കാത്തതില്‍ പ്രതിഷേധിച്ച് സപ്ലൈകോ വൈത്തിരി താലൂക്ക് ഓഫീസിലേക്ക് കേരള കര്‍ഷകസംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി കെ സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി ജി പ്രത്യുഷ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എ വി ജയന്‍ അധ്യക്ഷനായിരുന്നു. ജസ്റ്റിന്‍ ബേബി, വി. ഹാരിസ്, ജെയിന്‍ ആന്റണി, എം.എ. ചാക്കോ , കെ.അബ്ദുറഹ്മാന്‍ , ടി.കെ.ശ്രീജന്‍, സണ്ണി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
