കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്തുകൾ ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.സുഗതൻ, വൈസ് പ്രസിഡന്റ് വി.യൂസഫ്, ഡയരക്ടർമാരായ ജെയിൻ ആന്റണി, കാസിം.ഒ.ഇ, പി.അശോക് കുമാർ, റീജിയണൽ മാനേജർ ജോൺസൺ ടി.ജെ, സെയിൽ ഓഫീസർ ബൈജു കെ.വി. ബാങ്ക് സെക്രട്ടറി എ നൗഷാദ് എന്നിവർ പങ്കെടുത്തു.
അദാലത്തുകൾ എല്ലാ ബ്രാഞ്ചുകളിലും തുടരുമെന്നും വായ്പ കുടിശ്ശിക ഉള്ളവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു.