തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടപ്പിലാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഐഡിയ ഗ്രാന്റിന് മികച്ച ആശയങ്ങള്‍ കണ്ടെത്തുന്നതിനുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഏജന്‍സിയെ ക്ഷണിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഇന്നവേഷന്‍ ഗ്രാന്റ് പദ്ധതിയുടെ ഭാഗമായാണ് ഐഡിയ ഗ്രാന്റ് നല്കുന്നത്.
കെഎസ് യുഎമ്മിന്റെ ഒരു വര്‍ഷം നീളുന്ന ഐഡിയ ഫെസ്റ്റിന്റെ ഭാഗമായി നൂതന ആശയങ്ങളുള്ള വിദ്യാര്‍ത്ഥികളെ പ്രാദേശികതലത്തില്‍ തന്നെ കണ്ടെത്തുകയും പദ്ധതിയില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. ഏജന്‍സി കണ്ടെത്തുന്ന ആശയങ്ങള്‍ കെഎസ് യുഎം അവലോകനം ചെയ്ത് അന്തിമ വിജയികള്‍ക്ക് ഗ്രാന്റുകള്‍ വിതരണം ചെയ്യും.
ഐഡിയ ഗ്രാന്റ് പദ്ധതിയുടെ നടത്തിപ്പിനായി കെഎസ് യുഎം അംഗീകൃത ഐഇഡിസികള്‍ക്കോ കെഎസ് യുഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ടിബിഐ (ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍), ഡിപ്പാര്‍ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി അംഗീകാരമുള്ള ടിബിഐ, ട്രസ്റ്റുകള്‍, സൊസൈറ്റികള്‍, ലാഭേച്ഛ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സെക്ഷന്‍ 8 കമ്പനികള്‍, ഡിഎസ്ടി ടിബിഐ, രജിസ്റ്റര്‍ ചെയ്തിട്ടുള്ള പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകള്‍ എന്നിവയ്ക്ക് അപേക്ഷിക്കാം.
വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും അവരുടെ നൂതന ആശയങ്ങള്‍ ഒരു സംരംഭമായി വികസിപ്പിക്കുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ് ഐഡിയ ഗ്രാന്റ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. കേരളത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉത്പന്ന മാതൃകയോ ഉത്പന്നമോ വികസിപ്പിക്കുന്നതിനും സംരംഭക ആശയത്തെ ഒരു സ്റ്റാര്‍ട്ടപ്പായി രജിസ്റ്റര്‍ ചെയ്യുന്നതിനുമാണ് ധനസഹായം നല്കുന്നത്.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ വേേു:െ//േെമൃൗേുാശശൈീി.സലൃമഹമ.ഴീ്.ശി/ലേിറലൃ െവെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 30.