സിനിമ വര്‍ത്തമാനം / എം കെ ഷെജിന്‍
കൊച്ചി: ബാര്‍ബര്‍ വിഭാഗം (ഒസാന്‍) നേരിടുന്ന വിവേചനങ്ങളും സാമൂഹികമായ അയിത്തവും മുഖ്യ പ്രമേയമാകുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമ 2023 ആഗസ്റ്റിന് കേരളത്തിന്റെ വിവിധ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നു. ബി.എം.സി ബാനറില്‍ ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മ്മിച്ച് മാധ്യമ പ്രവര്‍ത്തകനായ ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്യുന്ന സിനിമ ഫാമിലി ഫീല്‍ ഗുഡ് മൂവി കൂടിയാണ്.
ബാര്‍ബര്‍ വിഭാഗത്തില്‍ ജനിച്ച് വളര്‍ന്ന്, അത്തരം വിവേചനങ്ങള്‍ ബാല്ല്യത്തിലെ അനുഭവിച്ചറിയുന്ന സല്‍മാന്‍ എന്ന യുവാവിന്റെ ജീവിതവും കുടുംബവും അയ്യാളുമായി ബന്ധപ്പെടുന്ന വിവിധ മേഖലകളിലുള്ളവരുടെ അനുഭവങ്ങളും കോര്‍ത്തിണക്കിയാണ് സിനിമ സഞ്ചരിക്കുന്നത്. മലയാളത്തില്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്ത പ്രമേയമാണിതെന്ന പ്രത്യേകതയുമുണ്ട്. സമീപ കാലങ്ങളില്‍ ബാര്‍ബര്‍ വിഭാഗം നേരിടുന്ന അവഗണനകളും വിലക്കുകളും പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ ‘അനക്ക് എന്തിന്റെ കേടാ’ സിനിമക്ക് സാമൂഹികമായ പ്രസക്തിയും ഏറെയുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നു. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വാദിക്കാവുന്ന പുതുമയുള്ള സിനിമ.
‘അനക്ക് എന്തിന്റെ കേടാ’ രചന, സംവിധാനം: ഷമീര്‍ ഭരതന്നൂര്‍, നിര്‍മ്മാണം: ഫ്രാന്‍സിസ് കൈതാരത്ത് ബാനര്‍: ബി.എം.സി ഫിലിം പ്രൊഡക്ഷന്‍. ഛായാഗ്രഹണം: ഗൗതം ലെനിന്‍ രാജേന്ദ്രന്‍, എഡിററര്‍: നൗഫല്‍ അബ്ദുല്ല, പശ്ചാത്തല സംഗീതം: ദീപാങ്കുരന്‍ കൈതപ്രം, സംഗീതം: പണ്ഡിറ്റ് രമേശ് നാരായന്‍, നഫ്!ല സാജിദ്, യാസിര്‍ അഷറഫ്. ഗാനരചന: വിനോദ് വൈശാഖി, എ.കെ നിസാം, ഷമീര്‍ ഭരതന്നൂര്‍.
ആലാപനം: വിനീത് ശ്രീനിവാസന്‍, സിയ ഉള്‍ ഹഖ്, കൈലാഷ്, യാസിര്‍ അഷറഫ്. ശബ്ദ ലേഖനം: ജൂബി ഫിലിപ്പ്. അഭിനയിച്ചവര്‍: അഖില്‍ പ്രഭാകര്‍, സ്‌നേഹ അജിത്ത്, വീണ നായര്‍, സായ് കുമാര്‍, ബിന്ദുപണിക്കര്‍, ശിവജി ഗുരുവായൂര്‍, സുധീര്‍ കരമന, മധുപാല്‍, വിജയകുമാര്‍, റിയാസ് നെടുമങ്ങാട്, സന്തോഷ് കുറുപ്പ്, അച്ചുസുഗന്ധ്, കുളപ്പുള്ളി ലീല, മനീഷ, നസീര്‍ സംക്രാന്തി, കലാഭവന്‍ നിയാസ്, അനീഷ് ധര്‍മ്മ തുടങ്ങിയവര്‍. പ്രൊജക്റ്റ് കോഡിനേറ്റര്‍ അസീം കോട്ടൂര്‍. മാത്തുക്കുട്ടി പറവട്ടില്‍ (ലൈന്‍ പ്രൊഡ്യൂസര്‍).