തന്‍റെ വ്യക്തിത്വം കൊണ്ട് ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി: അനു ചാക്കോ

Pathanamthitta

പത്തനംതിട്ട: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്റെ വ്യക്തിത്വം കൊണ്ട് ജനഹൃദയങ്ങളില്‍ ചിര പ്രതിഷ്ഠ നേടിയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് രാഷ്ട്രീയ ജനതാദള്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അനു ചാക്കോ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. രാഷ്ട്രീയത്തില്‍ വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിന് ഉമ്മന്‍ചാണ്ടി മറ്റു രാഷ്ട്രീയക്കാര്‍ക്ക് മാതൃകയാണ് എന്നും അനു ചാക്കോ അനുശോചന സന്ദേശത്തില്‍ പറഞ്ഞു