ദുബായ്: ജങ്ങള്‍ക്കിടയിലും ജനമനസ്സുകളിലും ജീവിച്ച നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ഐ എം സി സി യൂ എ ഇ സെന്‍ട്രല്‍ കമ്മിറ്റി. കേരളത്തന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഉമ്മന്‍ ചാണ്ടിയെ കേരള ജനത എന്നും ഓര്‍ക്കുമെന്നും മതേതര ഇന്ത്യക്കും കേരളത്തിനും തീരാനഷ്ടമാണ് ഉമ്മന്‍ ചാണ്ടിയുടെ വിയോഗമെന്നും ഐ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് തച്ചറോത്ത് ജനറല്‍ സെക്രട്ടറി പി എം ഫാറൂഖ് അതിഞ്ഞാല്‍ ട്രഷറര്‍ അനീഷ് നീര്‍വേലി എന്നിവര്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.