കെ എന്‍ എം കൊണ്ടോട്ടി മണ്ഡലം പ്രതിനിധി സംഗമം നടത്തി

Malappuram

പുളിക്കല്‍: വിശ്വ മാനവികതക്ക് വേദവെളിച്ചം എന്ന പ്രമേയത്തില്‍ 2024 ജനുവരിയില്‍ കരിപ്പൂരില്‍ വെച്ച് നടക്കുന്ന മുജാഹിദ് പത്താമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെ എന്‍ എം മര്‍ക്കസുദഅവ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിനിധി സംഗമം സമാപിച്ചു. കെ എന്‍ എം സംസ്ഥാന ഉപാധ്യക്ഷന്‍ കെ അബൂബക്കര്‍ മൗലവി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സുലൈമാന്‍ മാസ്റ്റര്‍ തവനൂര്‍ അധ്യക്ഷത വഹിച്ചു. ഈ മാസം 30ന് മലപ്പുറത്ത് നടക്കുന്ന ‘ഒരുക്കം’ പ്രീ കോണ്‍ മീറ്റ്‌ന് മണ്ഡലത്തില്‍ നിന്നും പ്രധിനിധികളെ പങ്കെടുപ്പിക്കും. കെ എന്‍ എം ജില്ലാ സെക്രട്ടറി ശാക്കിര്‍ ബാബു കുനിയില്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ ലത്തീഫ് കരുമ്പിലാക്കല്‍, ഷുക്കൂര്‍ വാഴക്കാട്, സാഹിര്‍ കൊളത്തൂര്‍, സാലിം തവനൂര്‍, ഇല്യാസ് മോങ്ങം, ബിലാല്‍ പെരിയമ്പലം, സോഫിയ ബീവി, അസ്‌ന നാസര്‍, അസീസ് മാസ്റ്റര്‍ പറവൂര്‍ എന്നിവര്‍ പ്രസംഗിച്ചു.