ഫലസ്തീന്‍ ഫണ്ട് വിജയിപ്പിക്കുക: കെ.എന്‍.എം മര്‍കസുദ്ദഅവ

Malappuram

മലപ്പുറം : ഇസ്രായേല്‍ സൈന്യം സകലവിധ മനുഷ്യത്വ മൂല്യങ്ങളും അതിലംഘിച്ച് ഗാസയില്‍ നടത്തി ക്കൊണ്ടിരിക്കുന്ന അതിക്രൂരമായ മനുഷ്യക്കുരുതിയും ഉപരോധവുമായി ഫലസ്തീന്‍ മക്കള്‍ നരകയാതനയനുഭവിക്കുകയാണ്.

ഒരിറ്റ് ദാഹജലത്തിനായി കൈനീട്ടുന്ന, ഒട്ടിയ വയറുമായി മണ്ണുവാരി കഴിക്കുന്ന ഫലസ്തിന്‍ കുഞ്ഞുങ്ങള്‍ ലോകത്തിന് മുമ്പില്‍ ചോദ്യ ചിഹ്നമായിരിക്കയാണ്. നിസ്സഹായരായി സമൂഹത്തിനു മുമ്പില്‍ സാന്ത്വനത്തിനായി കൈനീട്ടുന്ന ഫലസ്തിനിലെ മനുഷ്യ മക്കള്‍ക്ക് സഹായ ഹസ്തം നീളേണ്ടി യിരിക്കുന്നു.

ദുരിതക്കയത്തില്‍ ഗതിയില്ലാതെ അലയയുന്ന ഫലസ്തീന്‍ ജനതക്ക് സാധ്യമാവുന്ന സഹായമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സമിതി (ഇന്ന്) വെള്ളി പള്ളികളിലും ശാഖകളിലും കേന്ദ്രീകരിച്ച് ഫലസ്തീന്‍ ഫണ്ട് ശേഖരിക്കുകയാണ്. ഫണ്ട് യഥാസമയത്ത് അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിക്കാന്‍ ഔദ്യാഗിക സംവിധാനങ്ങളില്‍ ഏര്‍പാടാക്കിയിട്ടുണ്ട്.

ഫലസ്തീന്‍ മക്കള്‍ക്ക് ആശ്വാസമേകാനുള്ള ഫണ്ട് വിജയിപ്പിക്കാന്‍ എല്ലാ മനുഷ്യ സ്നേഹികളും സഹകരിക്കണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ പ്രസിഡന്‍റ് ഡോ. ഇ.കെ അഹ്മദ് കുട്ടി, ജന: സെക്രട്ടറി സി.പി ഉമര്‍ സുല്ലമി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.