ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

Eranakulam

കൊച്ചി: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ രാഷ്ട്രീയ ജനതാദള്‍ എറണാകുളം ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പാര്‍ട്ടി ജില്ലാ ആസ്ഥാനത്ത് ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടില്‍ പതാക താഴ്ത്തിക്കെട്ടി അനുശോചനം അറിയിച്ചു. ശേഷം ജില്ലാ കാര്യാലയത്തില്‍ കൂടിയ അനുശോചന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി അശോക് ബാബു, നെല്‍സന്‍ പഞ്ഞിക്കാരന്‍, വി എസ് ബോബന്‍, സുഭാഷ് കാഞ്ഞിരത്തിങ്കല്‍, ജോണ്‍സണ്‍ മാളിയേക്കല്‍, അബ്ദുള്ള, രമേശ് തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.