തിരുവനന്തപുരം: മണിപ്പൂരില്‍ ജനങ്ങളെ കൂട്ടക്കുരുതി ചെയ്യുകയും സ്ത്രീകളെ നഗ്‌നരായി നടത്തിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത കാപാലികരെ തടയാന്‍ സാധിക്കാത്ത മണിപ്പൂര്‍ സര്‍ക്കാരിനെ അടിയന്തരമായി പിരിച്ചുവിടണമെന്ന് ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന പ്രസിഡന്റ് മാന്നാനം സുരേഷ് പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു
ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ അവകാശങ്ങളും ഭരണഘടന വിഭാവനം ചെയ്യുന്ന ആനുകൂല്യങ്ങളും അവര്‍ക്ക് കിട്ടേണ്ടതുണ്ട്. ഇതില്‍ പരാജയപ്പെട്ട സര്‍ക്കാരിനെ പുറത്താക്കി രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണം മാന്നാനം സുരേഷ് ആവശ്യപ്പെട്ടു.