ചാന്ദ്രദിനത്തില്‍ ബഹിരാകാശ സഞ്ചാരികളുമായി സംവദിച്ചു

Wayanad

കാക്കവയല്‍: ചാന്ദ്രദിനത്തോടനുബന്ധിച്ച് കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ബഹിരാകാശ സഞ്ചാരികളുമായി സംവദിച്ചു. ചാന്ദ്ര ദിനത്തില്‍ റോക്കറ്റ് നിര്‍മ്മാണം, ചാന്ദ്രദിന സെമിനാര്‍, കൊളാഷ് നിര്‍മ്മാണം, വീഡിയോ പ്രദര്‍ശനം, നാടകാവതരണം എന്നിവയും നടത്തി.

ഹെഡ്മാസ്റ്റര്‍ എം സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളായ ആല്‍ബിന്‍ സെബാസ്റ്റ്യന്‍, ഷഹിന്‍ഷാ, തേജസ് എന്നിവര്‍ ബഹിരാകാശ യാത്രികരായി വേഷമണിയുകയും സദസിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയും ചെയ്തു. സോമന്‍ പി കെ, അബ്ദുറസാഖ് കെ എം, ബിനോ മാത്യു, സരിജ സി എം, ധന്യ എന്‍ ആര്‍, ജൈമ മനോഹാരന്‍, ദിയ ഇസ്മായില്‍, ജയപ്രഭ പി, റുബീന ആര്‍, പ്രീത എം പി, മിന്റു പി എം, പുഷ്പ എം. കെ, മഞ്ജുഷ കെ. എസ് എന്നിവര്‍ പ്രസംഗിച്ചു.