പ്രതിഷേധ പ്രകടനം നടത്തി

Wayanad

കല്പറ്റ: മണിപ്പൂരില്‍ നടക്കുന്ന വര്‍ഗീയ സംഘട്ടനങ്ങള്‍ക്കെതിരെ കേരള സ്‌റ്റേറ്റ് കുടുംബശ്രീ എംപ്ലോയീസ് യൂണിയന്‍ സി ഐ ടി യു വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. നാട് അപമാന ഭാരത്താല്‍ അത്യന്തം ആപല്‍ക്കരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സി പി എം കല്പറ്റ ഏരിയ സെക്രട്ടറി വി ഹാരിസ് പറഞ്ഞു.

കെ എസ് കെ ഇ യു ജില്ലാ സെക്രട്ടറി ജയേഷ് വി സ്വാഗതം പറഞ്ഞ പരിപാടിയില്‍ പ്രസിഡന്റ് നിര്‍മല പി ആര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ നിതിന്‍ എന്‍ ബി നന്ദി പറഞ്ഞു.