വാര്‍ത്തകള്‍ 8289857951 എന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കുക.
കൊച്ചി: കൈരളി ടിവിയുടെ ജനപ്രിയ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ആയ പട്ടുറുമാല്‍ സീസണ്‍ 12 വിജയകരമായി 100 എപ്പിസോഡുകള്‍ പിന്നിടുന്നു. മലബാറിന്റെ മണ്ണില്‍ മാത്രം വേരോടിയിരുന്ന മാപ്പിളപ്പാട്ടിനെ ലോകമലയാളികള്‍ക്കിടയില്‍ തരംഗമായി മാറ്റിയെടുക്കുന്നതില്‍ പട്ടുറുമാല്‍ വഹിച്ച പങ്ക് വലുതാണ്. വിസ്മൃതിയിലാണ്ടു പോകുമായിരുന്ന നിരവധി മാപ്പിളപ്പാട്ടുകളാണ് പട്ടുറുമാലിലൂടെ പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ചത്. 2009ല്‍ തുടങ്ങിയ പട്ടുറുമാല്‍ ഇതു വരെ 1500ല്‍ അധികം എപ്പിസോഡുകള്‍ പിന്നിട്ടിട്ടുണ്ടാവും. 2022 ഡിസംബര്‍ 27നു തളിപ്പറമ്പില്‍ വച്ചു നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് ആണ് പട്ടുറുമാല്‍ സീസണ്‍ 12 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ആദ്യ എപ്പിസോഡ് ഉദ്ഘാടനം ചെയ്തത് ജോണ്‍ ബ്രിട്ടാസ് എം പി ആണ്. കേരളത്തില്‍ വിവിധയിടങ്ങളിലായി 1000ല്‍ അധികം പേര്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികവുറ്റ 15 മത്സരാര്‍ഥികളാണ് പട്ടുറുമാലില്‍ മാറ്റുരക്കുന്നത്.
തുടക്കം മുതല്‍ക്കേ തന്നെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ച്ച വച്ച 15 മത്സരാര്‍ത്ഥികളും പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ചതിനാല്‍ റിയാലിറ്റി ഷോയുടെ ചരിത്രത്തിലാദ്യമായി എലിമിനേഷന്‍ കൂടാതെ തന്നെ 100 എപ്പിസോഡുകള്‍ വിജയകരമായി പിന്നിട്ട് മത്സരം തുടരുകയാണ്. വീണ്ടും വീണ്ടും കേള്‍ക്കുവാനാഗ്രഹിക്കുന്ന മികവാര്‍ന്ന ജനപ്രിയ ഗാനങ്ങളുടെ തിരഞ്ഞെടുപ്പും അതു മികച്ച രീതിയില്‍ അവതരിപ്പിക്കുവാനുള്ള കുട്ടികളുടെ മികവുമാണ് പട്ടുറുമാല്‍ സീസണ്‍ 12നെ ഇത്രേ ജനകീയമാക്കിയത്.
ഓരോ മത്സരാര്‍ത്ഥിയുടെയും അവിസ്മരണീയവും വ്യത്യസ്തവുമായ പ്രകടനങ്ങള്‍ക്കാണ് പട്ടുറുമാല്‍ വേദി ഇതുവരെ സാക്ഷി ആയത്. മത്സരാര്‍ത്ഥികള്‍ കാഴ്ച്ച വച്ച ഒട്ടു മിക്ക പ്രകടനങ്ങളും സോഷ്യല്‍ മീഡിയയില്‍ അടക്കം തരംഗമായി മാറി. തെന്നിന്ത്യന്‍ ഗായകനായ അന്‍വര്‍ സാദത്ത്, ഗായികമാരായ ശബ്‌നം റിയാസ്, സജ്‌ല സലിം തുടങ്ങിയവര്‍ ആണ് പട്ടുരുമാലിന്റെ വിധികര്‍ത്താക്കള്‍. റമീജ മന്‍സൂര്‍ ആണ് അവതാരക. കമറുദ്ധീന്‍ കീച്ചേരിയുടെ നേതൃത്വത്തിലുള്ള ഓര്‍ക്കസ്ട്രയും ഓ യൂ ബഷീര്‍, റഷീദ് മൂവാറ്റുപുഴ തുടങ്ങിയവരടങ്ങിയ ഗ്രൂമിങ് ടീമും പട്ടുറുമാലിന് മാറ്റേകുന്നു. ധനീഷ് ഓ വിയാണ് ഷോ ഡയറക്ടര്‍. അസ്സോ. ഡയറക്ടര്‍ ഹരിത ഹരിദാസ്. ക്രിയേറ്റീവ് സപ്പോര്‍ട്ട് ഉണ്ണി ചെറിയാന്‍, അമൃത സോഹന്‍ & ആര്‍ എസ് രാജേഷ് ഡി ഓ പി ബാബുരാജ് മൊറാഴ കൈരളി ടി വിയില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9:30നു ആണ് പട്ടുറുമാല്‍ സംപ്രക്ഷേപണം ചെയ്യുന്നത്.