ബത്തേരി: സൗഹൃദ സാംസ്‌കാരിക വേദിയുടെ എഴുപതാമത് പുസ്തക ചര്‍ച്ചയില്‍ എം ടി നവതി വന്ദനം എം ടിയുടെ സ്ത്രീ കഥാപാത്രങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി. നാടക സംവിധായകനും അധ്യാപകനുമായ ഹരിലാല്‍ പുസ്തകാവതരണം നടത്തി. ബാബു മൈലമ്പാടി മോഡറേറ്ററായിരുന്നു. സൗഹൃദ പ്രസിഡണ്ട് ധനേഷ് ചീരാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി കെ ഗോപകുമാര്‍ സ്വാഗതവും നിസി അഹമ്മദ് നന്ദിയും പറഞ്ഞു.

ഭാസ്‌കരന്‍ ബത്തേരി, രമാ ബായി ടീച്ചര്‍, നിന്‍സിടീച്ചര്‍, കെ പി സുരേഷ്,ജോയി പാറയില്‍, ലത റാം, ഡോ. പി ബി സനോജ്, ബാലന്‍ മാസ്റ്റര്‍, ആരിഫ് തണലോട്ട്, ഷൈല മധു, ഷിനോയ് ജേക്കബ്, വേലായാധുന്‍ കാവ്യാലയം, സോനസുരേഷ്, സുരേഷ് ബാബു വി എന്‍, ആന്റണി ചീരാല്‍, സീന ആന്റണി, ഷമീര്‍ കെ, വി സത്യനാഥന്‍, വിധു ബാലസുരേഷ്, അനില്‍ മാഷ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.