ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ വൈറ്റ് കോട്ട് വിതരണം

Wayanad

മേപ്പാടി: ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ 2023-24 ബാച്ചില്‍ അഡ്മിഷന്‍ നേടിയ 150 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വൈറ്റ് കോട്ട് വിതരാണോദ്ഘാടനം മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ ഗോപകുമാരന്‍ കര്‍ത്ത നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിജ്ഞാവാചകം മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍ ചൊല്ലിക്കൊടുത്തു.

കോളേജ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ വൈസ് ഡീന്‍ ഡോ. എ പി കാമത്ത്, അഡിഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനീഷ് ബഷീര്‍, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. അരുണ്‍ അരവിന്ദ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ സംസാരിച്ചു.