കോഴിക്കോട്: മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഏക സിവില്‍ കോഡ് ബഹുജന സെമിനാര്‍ 26 ന് കോഴിക്കോട് നടക്കും. വൈകീട്ട് നാലിന് കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് ജൂബിലി മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന സെമിനാറിന്റെ വിഷയം ഏക സിവില്‍ കോഡ് ധ്രൂവീകരണ അജണ്ടയുടെ കാണാപ്പുറങ്ങള്‍ എന്നതാണ്.
പ്രമുഖ നിയമജ്ഞനും തമിഴ്‌നാട് മന്ത്രിയുമായ അഡ്വ. ബാലസുബ്രമണ്യം ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ മത മേലധ്യക്ഷന്മാരും സാമുദായിക സംഘടനകളുടെ സംസ്ഥാന നേതാക്കളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും നിയമജ്ഞരും പങ്കെടുക്കും. നേരത്തെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയായിരുന്നു ഏക സിവില്‍ കോഡ് വിഷയത്തില്‍ സെമിനാര്‍ നടത്തുവാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും സി പി എം സെമിനാര്‍ വന്നതോടെ പിന്നീട് നടത്തുവാനായി മാറ്റി വെക്കുകയായിരുന്നു.