കോഴിക്കോട്: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഓഫീസായ കെ. കരുണാകരൻ മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളന നഗരിയുടെ പന്തൽ നാട്ടൽ കർമം മുൻ കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. ഡിസിസി പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺകുമാർ അധ്യക്ഷനായിരുന്നു. എംപിമാരായ എം.കെ രാഘവൻ , ഷാഫി പറമ്പിൽ, കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ജയന്ത് , അഡ്വ.പി.എം നിയാസ്, മുൻ ഡിസിസി പ്രസിഡൻ്റ് കെ. സി അബു, കെപിസിസി അംഗങ്ങളായ കെ. രാമചന്ദ്രൻ മാസ്റ്റർ, കെ. പി ബാബു, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം.രാജൻ, ജനറൽ സെക്രട്ടറിമാരായ പി.എം അബ്ദുറഹ്മാൻ,
ചോലക്കൽ രാജേന്ദ്രൻ, നിജേഷ് അരവിന്ദ്, പി. കുഞ്ഞി മൊയ്തീൻ, ദിനേശ് പെരുമണ്ണ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
12ന് രാവിലെ 11 മണിക്ക് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി നവീകരിച്ച ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി ഉമ്മന്‍ചാണ്ടി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യും. ഗാന്ധി പ്രതിമ അനാച്ഛാദനം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ജവഹര്‍ലാല്‍ നെഹ്‌റു പ്രതിമ അനാച്ഛാദനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയും നിര്‍വഹിക്കും. ഡോ. കെ.ജി അടിയോടി റിസര്‍ച്ച് സെന്റര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഡോ. ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി മുഖ്യപ്രഭാഷണം നടത്തും. മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വിശിഷ്ടാതിഥി ആയിരിക്കും. കെ. കരുണാകരന്റെ പ്രതിമ മുന്‍ കെപിസിസി പ്രസിഡന്റ്
മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയുടെ പ്രതിമ മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും അനാച്ഛാദനം ചെയ്യും. ജയ്ഹിന്ദ് സ്‌ക്വയര്‍ മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരനും എ. സുജനപാല്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് റീഡിങ് റൂം യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും വി.പി കുഞ്ഞിരാമക്കുറുപ്പ് സ്‌ക്വയര്‍ പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപിയും എം. കമലം സ്‌ക്വയര്‍ എ.കെ രാഘവന്‍ എംപിയും ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ചുള്ള ത്രിവർണോത്സവം സംസ്കാരിക സമ്മേളനം കോഴിക്കോട് ബീച്ചിൽ ആരംഭിച്ചു.