മാനവികതയാണ് ഖുര്‍ആന്‍: എം എസ് എം തദ്ബീര്‍

Malappuram

മഞ്ചേരി: മാനവിക മൂല്യങ്ങള്‍ക്ക് ബലക്ഷയം സംഭവിച്ചു കൊണ്ടിരിക്കുന്ന കാലത്ത് മാനവികമൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ഖുര്‍ആനിന്റെ പ്രസക്തി വര്‍ധിക്കുകയണെന്ന് എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ല സമിതി എടവണ്ണയില്‍ സംഘടിപ്പിച്ച ‘തദ്ബീര്‍’ അഭിപ്രായപ്പെട്ടു. മണിപ്പൂരില്‍ നടക്കുന്ന മാനുഷിക വിരുദ്ധ പ്രവര്‍ത്തനങ്ങളടക്കം ലോകം നേരിടുന്ന പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം ഖുര്‍ആനിക ആശയങ്ങളിലേക്ക് മടങ്ങുകയാണെന്നും എം എസ് എം അഭിപ്രായപ്പെട്ടു.

ഖുര്‍ആന്‍ എന്ന മഹാത്ഭുതത്തിന്റെ വൈവിദ്ധ്യങ്ങളായ വായനയെയും പഠനത്തെയും ഖുര്‍ആനിക ഗവേഷണത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി എം എസ് എം എല്ലാ വര്‍ഷവും സംഘടിപ്പിച്ചു വരുന്ന ‘തദ്ബീര്‍’ പ്രബന്ധാവതരണ മത്സരത്തിന്റെ സീസണ്‍ പത്തിന്റെ ഉദ്ഘാടനം കെ എന്‍ എം മര്‍ക്കസുദ്ദഅ്‌വ ജില്ലാ ട്രഷറര്‍ അബ്ദുല്‍ കരീം സുല്ലമി നിര്‍വഹിച്ചു. ഖുര്‍ആനിന്റെ അമാനുഷികത, ഖുര്‍ആനും ശാസ്ത്രവും, ഖുര്‍ആനിന്റെ ഭാഷാസൗന്ദര്യം തുടങ്ങി വിവിധ വിഷയങ്ങളില്‍ പത്ത് പ്രബന്ധങ്ങള്‍ മത്സരത്തില്‍ അവതരിപ്പിക്കപ്പെട്ടു.

മത്സരത്തില്‍ മുഹമ്മദ് ജസീല്‍ അരീക്കോട് (ഐ എച്ച് ഐ ആര്‍ അഴിഞ്ഞിലം), നജ്‌ല കാതിറ കോഴിക്കോട് (ഐ ഒ യു കാമ്പസ് കോഴിക്കോട്), അസീല്‍ മുഹമ്മദ് മണ്ണാര്‍ക്കാട് (ഐ എച്ച് ഐ ആര്‍ അഴിഞ്ഞിലം) ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ശഹീര്‍ പുല്ലൂര്‍, സെക്രട്ടറി ഫഹീം ആലുക്കല്‍, ടി പി എം റാഫി, ഹബീബ് റഹ്മാന്‍ മങ്കട, അന്‍ഷാദ് പന്തലിങ്ങല്‍, അബ്‌സം കുണ്ടുതോട്, റോഷന്‍ പൂക്കോട്ടുംപാടം, അന്‍ജിദ് അരിപ്ര, മുഹ്‌സിന്‍ കുനിയില്‍, ഹബീബ് കാട്ടുമുണ്ട, ബജീല്‍ വണ്ടൂര്‍, ആദില്‍ കുനിയില്‍, റഫീഖ് അകമ്പാടം, നിജാഷ് പന്തലിങ്ങല്‍ സംസാരിച്ചു.