വാഴക്കാട്: സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക് നാട്ടുകാരെ വലച്ചു. കോഴിക്കോട്-വാഴക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളാണ് മുന്നറിയിപ്പില്ലാതെ പണിമുടക്കിയത്. ഇതോടെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി. വാഴക്കാട് പൗരാവലിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി. ബി പി എ റഷീദ്, ടി പി അശ്‌റഫ്, ആദം ചെറുവട്ടൂര്‍, അഡ്വ. എം കെ സി നൗഷാദ്, എം എ കബീര്‍, ബി പി ഹമീദ്, ഹംസ ത്തലി, സി പി കലാം നേതൃത്വം നല്കി.