‘വ്രണിത പ്രണയിത’ കവിതാ സമാഹാരം കവര്‍ പ്രകാശനം ചെയ്തു

Eranakulam

കളമശ്ശേരി: പ്രശസ്ത സാഹിത്യകാരി ലതാലക്ഷ്മിയുടെ കവിതാ സമാഹാരം ‘വ്രണിത പ്രണയിത’ യുടെ കവര്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയുടെ (കുസാറ്റ്) ഹിന്ദി വിഭാഗമായ ഛാത്ര പരിഷത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. യുവത്വത്തിന് ഹരമായി മാറിയ കവിതകളായതു കൊണ്ട് യുവത്വം തുളുമ്പി നിന്ന സദസ്സില്‍ വച്ച് പ്രമുഖ സാഹിത്യ നിരൂപകനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ പ്രൊഫ. എം തോമസ് മാത്യു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഛാത്ര പരിഷത്ത് പ്രസിഡന്റ് ക്രിസ് പി ജോര്‍ജ് അധ്യക്ഷത വഹിച്ചു. കുസാറ്റ് ഹിന്ദി വകുപ്പ് മേധാവി പ്രൊഫ. ഡോ. കെ അജിത, ഛാത്ര പരിഷത്ത് സെക്രട്ടറി രമ്യാ കൃഷ്ണന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. രണ്ടാം വര്‍ഷ പി.ജി. വിദ്യാര്‍ത്ഥിനി മരിയ സോണിയ കവിതാലാപനം നടത്തി. രണ്ടാം വര്‍ഷ പി.ജി.വിദ്യാര്‍ത്ഥി ജെയ്‌സ് മോന്‍ ജോബിന്റെ ഈശ്വര പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഛാത്ര പരിഷത്ത് ജോയിന്റ് സെക്രട്ടറി ഫാത്തിമത്ത് റംസീന സ്വാഗതവും വൈസ് പ്രസിഡന്റ് പ്രീതി കെ എന്‍ നന്ദിയും പറഞ്ഞു. ലതാലക്ഷ്മി മറുവാക്ക് ചൊല്ലി. കോഴിക്കോട് ലിപി പ്രസാധകരായ പുസ്തകം ആഗസ്റ്റ് 9ന് ദര്‍ശനം സാംസ്‌കാരിക വേദി ഗ്രന്ഥശാലയുടെ സഹകരണത്തോടെ അളകാപുരിയില്‍ പ്രകാശനം ചെയ്യും.