മഞ്ചേരി: ഏകീകൃത സിവില്‍ കോഡ് മുന്നോട്ടുവെച്ചുള്ള സംഘപരിവാറിന്റെ ധ്രുവീകരണ തന്ത്രങ്ങളെ പ്രതിരോധിക്കാന്‍ പൊതുസമൂഹം ഇച്ഛാശക്തി കാണിക്കണമെന്ന് കെ എന്‍ എം മര്‍ക്കസ്സുദ്ദഅവ മഞ്ചേരി മണ്ഡലം പ്രതിനിധി സംഗമം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വൈവിധ്യവും ജനാധിപത്യവും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും തകര്‍ക്കാനുള്ള ശ്രമമാണ് ഏകീകൃത സിവില്‍ കോഡിനുപിന്നിലുള്ളത്. രാജ്യത്തിന്റെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും വ്യക്തി ജീവിതത്തെ ബാധിക്കുന്ന സുപ്രധാന വിഷയത്തില്‍ എല്ലാ രാഷ്ട്രീയകക്ഷികളും നിലപാട് വ്യക്തമാക്കണമെന്നും കെ എന്‍ എം മര്‍ക്കസ്സുദ്ദഅവ മഞ്ചേരി മണ്ഡലം പ്രതിനിധി സംഗമം ആവശ്യപ്പെട്ടു.
‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തില്‍ ജനുവരി 25 മുതല്‍ 28 വരെ കരിപ്പുരില്‍ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ജുലൈ 30ന് മലപ്പുറത്ത് ചേരുന്ന മധ്യമേഖല സംഗമം ഒരുക്കം പ്രീകോണിന്റെ പ്രചാരണ ഭാഗമായി സംഘടിപ്പിച്ച പ്രതിനിധി സംഗമം കെ എന്‍ എം മര്‍ക്കസ്സുദ്ദഅവ ജില്ലാ സെക്രട്ടറി അബ്ദു റഷീദ് ഉഗ്രപുരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുറസാഖ് സുല്ലമി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ വി ടി ഹംസ, അബ്ദുല്‍ ജലീല്‍ മോങ്ങം, ഐ എസ് എം ജില്ല പ്രസിഡന്റ് ജൗഹര്‍ അയനിക്കോട്, എം എസ് എം ജില്ലാ പ്രസിഡന്റ് ശഹീര്‍ പുല്ലൂര്‍, എം അബ്ദുല്‍ ഗഫൂര്‍ സ്വലാഹി, എം കെ മൂസ സുല്ലമി, അനീസ് അന്‍സാരി, കെ എം ഹുസൈന്‍, ടി കെ മൊയ്തീന്‍, എം മഹ്മൂദ് മാസ്റ്റര്‍, അസൈനാര്‍ സ്വലാഹി, സ്വാലിഹ് ആമയൂര്‍, സി പി ശറഫുദീന്‍, എം പി അലവി, കെ എം ഇര്‍ഷാദ്, സി കെ മൂസക്കുട്ടി പ്രസംഗിച്ചു.