ഷൈന്‍ നിഗമും സണ്ണിവെയ്‌നും ഒരുമിക്കുന്ന വേലയുടെ ടൈറ്റില്‍ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ റിലീസ് ചെയ്തു

Cinema Kerala

കൊച്ചി: സിന്‍സില്‍ സെല്ലുലോയിഡിലെ ബാനറില്‍ എസ്സ് ജോര്‍ജ് നിര്‍മിക്കുന്ന വേലയുടെ ടൈറ്റില്‍ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടി റിലീസ് ചെയ്തു. ഷെയിന്‍ നിഗവും സണ്ണി വെയ്‌നും കിടിലന്‍ പൊലീസ് ഗെറ്റപ്പിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത് എം സജാസ് രചന നിര്‍വഹിച്ച ചിത്രം പാലക്കാട്ടിലെ ഒരു പൊലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. ക്രൈം ഡ്രാമാ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ് ബാദുഷാ പ്രൊഡക്ഷന്‍സാണ്.

വേലയുടെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ചിത്ര സംയോജനം: മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം: സുരേഷ് രാജന്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, സംഗീത സംവിധാനം: സാം സി എസ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, പ്രൊജക്റ്റ് ഡിസൈനര്‍: ലിബര്‍ ഡേഡ് ഫിലിംസ്, കലാ സംവിധാനം: ബിനോയ് തലക്കുളത്തൂര്‍, വസ്ത്രലങ്കാരം: ധന്യ ബാലകൃഷ്ണന്‍, കൊറിയോഗ്രാഫി: കുമാര്‍ ശാന്തി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സുനില്‍ സിങ്, സംഘട്ടനം: പി സി സ്റ്റണ്ട്‌സ്, ഫിനാന്‍സ് കണ്‍ട്രോളര്‍: അഗ്‌നിവേശ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചന്‍. പ്രൊഡക്ഷന്‍ മാനേജര്‍ മന്‍സൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പ്രശാന്ത് ഈഴവന്‍. അസോസിയേറ്റ് ഡയറക്‌റ്റേര്‍സ്: തന്‍വിന്‍ നസീര്‍, ഷൈന്‍ കൃഷ്!ണ. മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ഡിസൈന്‍സ് ടൂണി ജോണ്‍, സ്റ്റില്‍സ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി: ഓള്‍ഡ് മംഗ്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വിഷ്ണു സുഗതന്‍, അനൂപ് സുന്ദരന്‍, പി ആര്‍ ഒ: പ്രതീഷ് ശേഖര്‍.

Leave a Reply

Your email address will not be published. Required fields are marked *