മാനന്തവാടി: സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസുവിനെ റിമാന്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് മാനന്തവാടി ടൗണില്‍ എസ്.ഡി.റ്റി.യു വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് വി.കെ മുഹമ്മദലി, ജില്ലാ കമ്മിറ്റിറ്റിയംഗങ്ങളായ ഖാലിദ്, ഫിറോസ് എന്നിവര്‍ നേതൃത്വം നല്‍കി.
