മണിപ്പൂര്‍ പ്രതിഷേധ സംഗമം

Wayanad

മുട്ടില്‍: കുട്ടമംഗലം ഗ്രാമിക വായനശാല മണിപ്പൂര്‍ വംശീയ ഭീകരതക്കെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കലാപങ്ങളില്‍ ക്രൂരമായ പീഢനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരയാവുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ദുരവസ്ഥക്ക് പരിഹാരം കാണാന്‍ ഭരണകൂടം തയ്യാറാവണമെന്ന് പ്രതിഷേധ സദസ്സ് ആഹ്വാനം ചെയ്തു. ഗ്രാമിക കുട്ടമംഗലം പ്രസിഡന്റ് എന്‍ അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷാനവാസ് ഓണാട്ട് അധ്യക്ഷത വഹിച്ചു. കെ നിസാര്‍, കെ കെ സലീം, ഒ ഇ കാസിം, വി പി അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.