വാര്‍ത്തകള്‍ 8289857951 എന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കുക.
ആരോഗ്യ വര്‍ത്തമാനം / രജു കൈപ്പുറത്ത്
മഹത്തായ ഒരു സംസ്‌കാരിക പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നവരാണ് നമ്മള്‍ പലതരത്തിലുള്ള കലകളും ഭൂപ്രകൃതിയും പ്രകൃതി കനിച്ചു നല്‍കിയ എണ്ണിയാല്‍ ഒടുങ്ങാത്ത തരത്തിലുള്ള പച്ചമരുന്നുകളും ഏറ്റവും ഫലപ്രദമായ നാടന്‍ ചികിത്സാരീതികളും കൊണ്ട് നമ്മള്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്നുണ്ട്. എത്രയോ പ്രഗല്‍ഭരായ നാട്ടുകാരേയും അവരുടെ ചികിത്സാരീതികളെക്കുറിച്ചും നമ്മള്‍ മലയാളികള്‍ക്ക് അറിയാം. ലോകം നമ്മളെ ഉറ്റു നോക്കുന്നതും നിരവധി വൈദേശികര്‍ ആയുര്‍വേദ നാടന്‍ ചികിത്സ രംഗത്തേക്ക് ചികിത്സക്കായി കടന്നുവരുന്നതും നമ്മുടെ ഈ മഹത്തായ പാരമ്പര്യത്തിലുള്ള വിശ്വാസം കൊണ്ട് മാത്രമാണ്.
എന്നാല്‍ ഇത്തരം വൈദീക പ്രവൃത്തി അറിയുന്ന പല ആളുകളും അറിയപ്പെടാതെ പോവുകയാണ് പതിവ് സ്വാമി ശനിയന്‍ (ഉണ്ണി സ്വാമി) തീര്‍ച്ചയായും ലോകം അറിയപ്പെടേണ്ട ഒരു കേരളീയ നാട്ടുവൈദ്യനാണ്. 35 വര്‍ഷമായി ഗുരുനാഥന്‍മാരില്‍ നിന്നും കൈമാറിക്കിട്ടിയ അദ്ദേഹത്തിന്റെ ചികിത്സ രീതികള്‍ കൊണ്ട് ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞ രോഗികളെ പോലും ചികിത്സിച്ചു ഭേദമാക്കിയ അനുഭവം രോഗികളില്‍ നിന്നും നേരിട്ട് കേട്ടറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെക്കുറിച്ച് എഴുതണമെന്ന് തോന്നിയതും അദ്ദേഹത്തിന് ശിക്ഷ്യപ്പെടണമെന്ന ആഗ്രഹം തോന്നിയതും. ആയുര്‍വേദ മര്‍മ്മ വിദ്യയില്‍ നിന്നും പഞ്ചകര്‍മ്മ ചികിത്സയില്‍ നിന്നും സ്വാമിശരീര ചികിത്സയെ വ്യത്യസ്തനാക്കുന്നത് അഗസ്ത്യമുറയിലുള്ള നാടാര്‍ സമ്പ്രദായത്തില്‍ അദ്ദേഹം അനുവര്‍ത്തിച്ചു വരുന്ന ചികിത്സാരീതിയാണ്. അതില്‍ ഏറ്റവും ആകര്‍ഷണീയമായി തോന്നിയത് കോല്‍ത്താരി ഉഴിച്ചില്‍ എന്ന തടവ് ചികിത്സാ രീതിയാണ്. ചിലമ്പാട്ടത്തില്‍ നിന്നും തിരിഞ്ഞ ഈ ചികിത്സാരീതി തമിഴ്‌നാട്ടില്‍ പ്രചാരത്തിലുള്ളതാണ് 50 വര്‍ഷം മുന്നേ വരെ നമ്മുടെ നാട്ടില്‍ പലയിടത്തും സജീവമായിട്ടുണ്ടായിരുന്ന ഈ രീതി ഇന്ന് വളരെ ചുരുക്കം പേര്‍ക്കേ കൈവശമാക്കാന്‍ കഴിഞ്ഞുള്ളൂ. വടകര സിദ്ധരാശ്രമ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു. ഉണ്ണി സ്വാമി.
അദ്ദേഹത്തിനു വിദ്യപാര്‍ന്നു നല്‍കിയത് കുഞ്ഞപ്പന്‍ ഗുരുക്കള്‍, മരപ്പറ്റ കൃഷ്ണന്‍ തുടങ്ങിയ വിദഗ്ധരാണ്. താന്‍ അറിഞ്ഞ് പരിചയപ്പെട്ട് കൈമാറി വന്ന ഈ രീതി അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കാനുള്ള ശ്രമത്തിലാണ് സ്വാമി ഇപ്പോള്‍. മഹാവേതാ എന്ന പേരില്‍ ആശ്രമം നടത്തിവരുന്ന സ്വാമി ആലുവ, കോഴിക്കോട്, വടകര എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ചികിത്സയും വടി ഉഴിച്ചില്‍ എന്ന പാരമ്പര്യ കര്‍മ്മവും ചെയ്തുവരുന്നത്. ആയുര്‍വേദ ഡോക്ടര്‍മാരുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന സാമി, തൈറോയ്ഡ് ഫൈബ്രോയ്ഡ് , ഷുഗര്‍ വെരിക്കോസ്, ഹാര്‍ട്ട് ബ്ലോക്ക് , നട്ടെല്ല് സംബന്ധമായ അസുഖങ്ങള്‍, ഡിസ്‌ക് തേയ്മാനം തുടങ്ങിയ എല്ലാ അംഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സാരീതികള്‍ നാടിനും നാട്ടുകാര്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്.
5 കനം വരെയാണ് സാധാരണ തിരുമ്മുകാരന്‍ ഉഴിച്ചിലിന് കണക്കാക്കുന്ന മാനദണ്ഡം എന്നാല്‍ വടി ഉഴിച്ചില്‍ എന്ന ഈ രീതിയില്‍ രണ്ടു കനം വരെ ബലം കൊടുക്കാറുള്ളൂ എന്നതിനാല്‍ മസിലിനും നാടിക്കും പരിക്കില്ലാതെ ശരീരത്തിലെ ബ്ലോക്കുകള്‍ ഒഴിവായി കിട്ടുന്നു 10 പ്രാണവായു സങ്കല്പത്തില്‍ 9 പ്രാണവായു മാത്രം ഒഴിഞ്ഞു വായുസഞ്ചാരം ക്രമപ്പെടുത്തുകയാണ് രീതി. പതിനാല് ശിവനാടിക്കുള്ള ഉഴിച്ചില്‍ എന്നാണ് പ്രമാണം ഇപ്പോള്‍ കുടുംബത്തോടൊപ്പം കോഴിക്കോട് കാരപ്പറമ്പ് കക്കൂഴി പാലത്തില്‍ ആണ് താമസിച്ച് വരുന്നത് സാമി . വയനാട് വൈത്തിരി ചാരിറ്റി റോഡിലും ചികിത്സ നടത്തിവരുന്നുണ്ട്. ശ്രീ ശ്രീ ആശ്രമ ആശുപത്രിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.