എലത്തൂർ: കോരപ്പുഴ ഗവൺമെന്റ് ഫിഷറീസ് യുപി സ്കൂളിൽ കൊയിലാണ്ടി ഉപജില്ലയിലെ കലാ കായിക ശാസ്ത്ര മേളയിൽ പങ്കെടുത്ത് വിജയം കൈവരിച്ച മുഴുവൻ വിദ്യാർഥികൾക്കുമുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു,
വാർഡ് മെമ്പർ സന്ധ്യാ ഷിബു മുഖ്യാതിഥിയായി പങ്കെടുത്ത് വിജയികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി, പ്രധാന അധ്യാപിക മിനി ടീച്ചർ, അപർണ,ദിവ്യ,ലയ, ഷീന,ധന്യ, സിമി ,ജുനൈദ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു,
പി.ടി.എ പ്രസിഡണ്ട് മുനീർ സി അധ്യക്ഷത വഹിച്ചു, മുൻ പഞ്ചായത്ത് പ്രസിഡണ്ട് സതീഷ് ചന്ദ്രൻ, മുൻ ഹെഡ്മാസ്റ്റർ ബാലകൃഷ്ണൻ മാസ്റ്റർ, എസ് എം സി ചെയർമാൻ നൗഷാദ് , സീനിയർ അസിസ്റ്റന്റ് അപർണ പി കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു,
സ്റ്റാഫ് സെക്രട്ടറി ഷീന എംടി നന്ദി പറഞ്ഞു, സ്കൂൾ പി.ടി.എ , എസ്.എം.സിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.