ന്യുദല്‍ഹി: രണ്ടായിരം രൂപയുടെ നോട്ടുകളില്‍ 88 ശതമാനവും ഇതിനോടകം തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. ആര് ബി ഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 12 ശതമാനം നോട്ടുകളാണ് ഇനി തിരിച്ചെത്താനുള്ളത്. ജൂലൈ 31 വരെ തിരിച്ചെത്തിയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.14 ലക്ഷം കോടി രൂപയാണ്. തിരിച്ചെത്താനുള്ള 12 ശതമാനം നോട്ടുകളുടെ മൂല്യം 0.42 ലക്ഷം കോടി രൂപ വരുമെന്നും കണക്കുകള്‍ പറയുന്നു. രണ്ടായിരം രൂപയുടെ നോട്ടുകള്‍ ബാങ്കില്‍ തിരിച്ചെത്തിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെയാണ്.
ഇതിനോടകം തിരിച്ചെത്തിയിട്ടുള്ള 2000 രൂപ നോട്ടുകളില്‍ 87 ശതമാനവും നിക്ഷേപമായാണ് വന്നിട്ടുള്ളത്. പതിമൂന്ന് ശതമാനം മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകളായി മാറ്റി വാങ്ങി. മെയ് 19നാണ് 2000 രൂപ നോട്ടുകള്‍ ആര് ബി ഐ പിന്‍വലിച്ചത്. പ്രഖ്യാപിച്ച് മൂന്നാഴ്ചക്കുള്ളില്‍ തന്നെ 2000 രൂപ നോട്ടുകളില്‍ 50 ശതമാനവും ബാങ്കുകളിലെത്തിയിരുന്നു.