പിഞ്ചുകുഞ്ഞിന് നേരെ വീണ്ടും പീഡനം; അന്യസംസ്ഥാന തൊഴിലാളിയായ പ്രതി കസ്റ്റഡിയില്‍

Kerala

മലപ്പുറം: ആലുവയില്‍ അഞ്ചുവയസുകാരി പീഡനത്തിനിരയായതിന്റെ നൊമ്പരം മായുംമുമ്പ് വീണ്ടുമൊരു പീഡനം കൂടി. തിരൂരങ്ങാടിയിലാണ് നാലുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. പീഡനവുമായി ബന്ധപ്പെട്ട് അന്യ സംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശത്താണ്ഈ ക്രൂര കൃത്യവും അരങ്ങേറിയത്. പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കളുടെ സുഹൃത്തുകൂടെയാണ് മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശിയായ പ്രതി. കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേന തന്റെ താമസ സ്ഥലത്ത് എത്തിച്ചാണ് പ്രതി പീഡിപ്പിച്ചത്. കുട്ടിയുടെ ഉറക്കെയുള്ള നിലവിളി കേട്ട് മാതാപിതാക്കള്‍ എത്തിയതോടെയാണ് പീഡന ശ്രദ്ധയില്‍ പെട്ടത്.

തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. കസ്റ്റഡിയിലെടുത്ത പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും. മാര്‍ബിള്‍ പണിക്കായി എത്തിയ അന്യസംസ്ഥാന തൊഴിലാളിയായ പ്രതിക്ക് പ്രതിക്ക് 30 വയസാണ് പ്രായം. കുട്ടിയുടെ മാതാപിതാക്കളും മധ്യപ്രദേശുകാരാണ്.