പത്തനംതിട്ട: അമ്മ ഓടിച്ച സ്‌കൂട്ടര്‍ ടോറസില്‍ ഇടിച്ച് പതിനഞ്ചുകാരി മരിച്ചു. അങ്ങാടിക്കല്‍ വടക്ക് പാല നില്‍ക്കുന്നതില്‍ കിഴക്കേതില്‍ ജയ്‌സണ്‍ ഷീബ ദമ്പതികളുടെ മകള്‍ ജെസ്‌ന ജെയ്‌സനാണ് (15)ദാരുണാന്ത്യം സംഭവിച്ചത്.
രാവിലെ ഏഴുമണിയോടെ പത്തനംതിട്ട വള്ളിക്കോട് വകയാര്‍ റോഡിലെ കൊച്ചാലുംമൂട് ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. അമ്മ ഷീബ മകളെ ട്യൂഷന്‍ ക്ലാസിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഈ സമയം എതിര്‍ ദിശയില്‍ നിന്ന് എത്തിയ ടോറസുമായി സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജെസ്‌ന റോഡിലേക്ക് തലയടിച്ച് വീണു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ജെസ്‌നയുടെ അമ്മ ഷീബ നിസാര പരിക്കുകളോടെ രക്ഷപെട്ടു. പ്രമാടം നേതാജി ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ആണ് മരിച്ച ജെസ്‌ന.