എന്താണ് സമാറ, ആരാണ് ആന്‍റണി ? ഉത്തരം നാളെ !

Cinema

സിനിമ വര്‍ത്തമാനം / സി കെ അജയ്കുമാര്‍

കൊച്ചി: റഹ്മാന്‍ നായകനായ സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ സിനിമയായ ‘സമാറ’ നാളെ പ്രദര്‍ശനത്തിനെത്തുന്നു. ചിത്രത്തിന്റെ പേരിലും റഹ്മാന്റെ ആന്റണി എന്ന കഥാപാത്രത്തിലും ഏറെ ദുരൂഹതകളും നിഗൂഢതകളും ഒളിപ്പിച്ചു വെച്ചു കൊണ്ടുള്ള ഒരു അവതരണ രീതിയാണ് സംവിധായകന്‍ അവലംബിച്ചിരിക്കുന്നതത്രെ.

വിവിയാ ശാന്താണ് റഹ്മാന്റെ ജോഡി. ഭരത്, പ്രശസ്ത ബോളിവുഡ് താരം മീര്‍സര്‍വാര്‍, രാഹുല്‍ മാധവ്, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോംസ്‌കോട്ട് തുടങ്ങിയവര്‍ക്കൊപ്പം പുതിയ മുഖങ്ങളും ഒട്ടനവധി വിദേശ താരങ്ങളും സമാറയില്‍ അണിനിരക്കുന്നു. സിനു സിദ്ധാര്‍ഥ് ഛായഗ്രഹണവും ദീപക് വാര്യര്‍ സംഗീത സംവിധാനവും. ഗോപീ സുന്ദര്‍ പാശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ദിനേശ് കാശിയാണ് സംഘടന സംവിധായകന്‍. നാളുകള്‍ക്ക് ശേഷം റഹ്മാന്‍ ഒരു മാസ് ആക്ഷന്‍ സിനിമയുമായി എത്തുന്നു എന്നതു കൊണ്ടു തന്നെ റഹ്മാന്റെ ആരാധകര്‍ ആകാംഷയോടെ ‘സമാറ’ യെ വരവേല്‍ക്കാന്‍ കാത്തിരിക്കയാണ്.