കോഴിക്കോട്: സംസ്ഥാനത്തെ വിവിധ വ്യാപാര വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളെയും ഏകോപിപ്പിച്ച് കൊണ്ട് ആരംഭിച്ച ഫെഡറേഷന്‍ ഓഫ് ബിസിനസ് ഓര്‍ഗനൈസേഷന്‍ (എഫ് ബി ഒ) വടക്കന്‍ മേഖലയില്‍ പുതിയ ഭാരവാഹികളായി. കോഴിക്കോട് ജില്ല ആസ്ഥാനമായി 5 ജില്ല ഉള്‍പെട്ട വടക്കന്‍ മേഖല കമ്മിറ്റിയില്‍ ആള്‍ കേരള കാറ്ററിംഗ് അസോസിയേഷന്‍ പ്രതിനിധി ടി കെ രാധാകൃഷന്‍ (പ്രസിഡന്റ്), ഗാര്‍മെന്റ് ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന്‍ പ്രതിനിധി സക്കീര്‍ ഹുസൈന്‍ മുല്ലവീട്ടില്‍ (ജനറല്‍ സെക്രട്ടറി) ഒപ്റ്റിക്കല്‍ ഡീലര്‍ അസോസിയേഷന്‍ പ്രതിനിധി മുസ്തഫ, വി കെ മഹര്‍, കെ ബാലകൃഷ്ണന്‍, വി പി അഷറഫ് (വൈസ് പ്രസിഡന്റ്മാര്‍) ബേക്കേര്‍സ് അസോസിയേഷന്‍ പ്രതിനിധി ഫൗസിര്‍ ഓജിന്‍ (ട്രഷറര്‍) എന്നിവരെയും ഷറഫുദ്ദീന്‍ ഇത്താക്ക, പി കെ സി നവാസ് എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ജാഫര്‍ ഖാന്‍ കോളനി റോഡില്‍ ജി എം ഐ ഹാളില്‍ നടന്ന യോഗത്തില്‍ എഫ് ബി ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അനസ് മഹാര, കോഓര്‍ഡിനേറ്റര്‍ ജോഹര്‍ ടാംട്ടന്‍ എന്നിവര്‍ സംസാരിച്ചു.
വ്യപാര സംരംഭകര്‍ക്ക് സംയുക്ത കൂട്ടായ്മ ആവശ്യമാണെന്ന തിരിച്ചറിവില്‍ 2022 ലാണ് സംഘടന നിലവില്‍ വന്നത്. പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സംസ്ഥാനത്തെ 3 മേഖലകളാക്കി തിരിച്ചു. കേരളത്തിലെ ഒട്ടുമിക്ക സംഘടനകളുടെ പ്രതിനിധികള്‍ ഈ കൂട്ടായ്മയിലുണ്ട്. വ്യാപാര വ്യവസായ മേഖലയില്‍ പ്രശ്‌ന പരിഹാരത്തിന് സംസ്ഥാന സര്‍ക്കാറിന് മുന്‍പില്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി ശക്തിപ്പെടുത്തുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് ടി കെ രാധാകൃഷ്ണന്‍ പറഞ്ഞു.