സാമൂഹ്യ തിന്മകള്‍ക്കെതിരെ നിശബ്ദമാകരുത്: എം ജി. എം സ്റ്റുഡന്‍റ്സ് വിംഗ്

Kozhikode

കോഴിക്കോട്: സാമൂഹ്യ തിന്മകള്‍ ദിനം തോറും പുതിയ രൂപത്തിലും ഭാവത്തിലും വ്യാപകമാകുന്ന സാഹചര്യത്തില്‍ അതിനെതിരെ സ്ത്രീ സമൂഹം ശതമായി പ്രതികരിക്കണമെന്ന് മുസ്‌ലിം ഗേള്‍സ് മൂവ്‌മെന്റ്(എം.ജി.എം) സ്റ്റുഡന്റ്‌സ് വിംഗ് സംസ്ഥാന കൗണ്‍സില്‍ മീറ്റ് അഭിപ്രായപ്പെട്ടു. കൗമാരക്കാര്‍ ലഹരിയുടെ കെണിയില്‍പെടുന്ന സാഹചര്യം വ്യാപകമാകുന്ന സാഹചര്യത്തില്‍ ലഹരിക്കെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണം ശക്തമാക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

എം.ജി.എം സ്റ്റുഡന്റ്‌സ് വിംഗ് പുതിയ ഭാരവാഹികളായി ഫാത്തിമ ഷിഫ സി.കെ(പ്രസിഡന്റ്), മിന്‍ഹ ഹബീബ്(ജനറല്‍ സെക്രട്ടറി), ഫിദ ആരാമ്പ്രം(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. കോഴിക്കോട് സലീന പാലസില്‍ വെച്ച് നടന്ന കൗണ്‍സില്‍ മീറ്റ് കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. എം.അബ്ദുറഹ്മാന്‍ മദനി പാലത്ത്, സി.മുഹമ്മദ് സലീം സുല്ലമി, ഹമീദലി അരൂര്‍, സി.മരക്കാരുട്ടി, വളപ്പില്‍ അബ്ദുസ്സലാം, സുഹറ മമ്പാട്, ശമീമ ഇസ്‌ലാഹിയ്യ,ഹിബ മുഹമ്മദ്, വാഫിറ ഹന്ന, ആയിഷാബി, സൗദ ഒളവണ്ണ, മിന്‍ഹ ഹബീബ് എന്നിവര്‍ വിവിധ സെഷനുകളിലായി സംസാരിച്ചു.