കല്പറ്റ: എന്നും ജനങ്ങള്‍ക്കൊപ്പമെന്ന് ഉറപ്പ് നല്‍കി രഹുല്‍ ഗാന്ധി. വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്നും മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് എംപി എന്നത് വലിയ ബഹുമതിയായി കാണുന്നുവെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, വയനാട്ടിലെ വന്യമൃഗ ശല്യം അടക്കമുള്ളവ പരിഹരിക്കാന്‍ കൂടെയുണ്ടാകുമെന്നും പറഞ്ഞു.



ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞ ശേഷമുള്ള രാഹുലിന്റെ ആദ്യ വരവായിരുന്നു ഇന്നത്തേത്. രാവിലെ 10 മണിക്ക് മൂപ്പൈനാട് റിപ്പണില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ രാഹുല്‍ ഗന്ധി വന്‍ റോഡ് ഷോയോട് കൂടിയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ വരണാധികാരിക്ക് മുന്നിലേക്ക് എത്തിയത്.



പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, എം എം ഹസ്സന്‍ അടക്കമുള്ളവരും രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു. മൂന്ന് സെറ്റ് പത്രികയാണ് ജില്ലാ കളക്ടര്‍ രേണുരാജിന് മുമ്പാകെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ചത്.

