കല്പറ്റ: ലോക്‌സഭാ അംഗത്വം പുനസ്ഥാപിച്ചതിനുശേഷം വയനാട്ടില്‍ എത്തുന്ന രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കല്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ വിളംബര ജാഥ നടത്തി. കെ പി സി സി മെമ്പര്‍ പി പി ആലി, അഡ്വ ടി ജെ ഐസക്, മണ്ഡലം പ്രസിഡന്റ് ഗിരീഷ് കല്പറ്റ, കെ കെ രാജേന്ദ്രന്‍, പി വിനോദ് കുമാര്‍, കെ അജിത, എസ് മണി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹര്‍ഷല്‍ കോന്നാടന്‍, ആയിഷ പള്ളിയാല്‍, കരിയാടന്‍ ആലി, കെ ശശികുമാര്‍, ടി. സതീശന്‍, സെബാസ്റ്റ്യന്‍ കല്പറ്റ, ഡിന്റോ ജോസ്, സുനീര്‍ ഇത്തിക്കല്‍, രമേശന്‍ മാണിക്യം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.