വെണ്ണിയോട്: മികച്ച സേവനം നടത്തി സര്‍വീസില്‍ നിന്നും വിരമിച്ച പോസ്റ്റുമാന്‍ ചന്ദ്രേട്ടന് നാടിന്റെ ആദരം. വെണ്ണിയോട് ദയ ഗ്രാമശ്രീ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ സംഘം പ്രസിഡന്റ് ജോയ് മത്തക്കര, സെക്രട്ടറി റഫീഖ് തുരുത്തി എന്നിവര്‍ ചേര്‍ന്ന് സ്‌നേഹോപഹാരം നല്‍കി. നാസര്‍ വള്ളി, ഷിജു കുഴിക്കാട്ടില്‍, നിമിഷ് ജെയിംസ്, വിജയന്‍ മെഡിക്കല്‍, രഘു പ്രജീഷ്, നീലേഷ് എന്നിവര്‍ പ്രസംഗിച്ചു.
