കോഴിക്കോട്: വിഴിഞ്ഞത്ത് കേന്ദ്ര സേന വേണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാരും ആഭ്യന്തര വകുപ്പും പരാജയം സമ്മതിച്ചതിന് തുല്യമാണെന്ന് കേന്ദ്ര പാര്‍ലിമെന്ററി സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി മുരളീധരന്‍.
പിണറായി സര്‍ക്കാരിന് ഇച്ഛാശക്തി ഇല്ല. ഗവര്‍മെന്റ് മാസ്സ് ഡയലോഗ് അടിച്ച് ജനങ്ങളെ കബളിപ്പിക്കുന്നു. മന്ത്രി ആന്റണി രാജു പറയുന്നു ബാഹ്യശക്തികള്‍ ഇല്ലെന്ന് എന്നാല്‍ തുറമുഖ മന്ത്രി പറയുന്നു ബാഹ്യഇടപെടല്‍ ഉണ്ടെന്ന്. ആരുടെ ഭാഗത്തുനിന്നും വര്‍ഗീയ പരാമര്‍ശങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. വിഴിഞ്ഞത്ത് കലാപം നടന്ന് 10 ദിവസം മുഖ്യമന്ത്രി അടക്കമുള്ളവര്‍ മാളത്തില്‍ ഒളിച്ചു. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അതിനെ നേരിടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഗവണ്‍മെന്റിന് ഇല്ല. വിഴിഞ്ഞം പദ്ധതി കേരളത്തിന്റെ വികസനത്തിന് ആവശ്യമായ പദ്ധതിയാണ്.
പദ്ധതി പ്രവര്‍ത്തികമാക്കുമ്പോള്‍ അവിടുത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സമയബന്ധിതമായി പരിഹരിക്കുന്നതില്‍ സര്‍ക്കാരില്‍ ഉണ്ടായ വീഴ്ചയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ഭരണ പരമായ പ്രശ്‌നങ്ങള്‍ കോര്‍പ്പറേഷനില്‍ പാവ മേയര്‍മാരെ വച്ച് ഭരണം നടത്തുന്നുത് കൊണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു.