കോഴിക്കോട്: എല്ലാ രംഗങ്ങളിലും ഉന്നതിയില്‍ നില്‍ക്കുന്ന മലയാളിള്‍ സിവില്‍ സര്‍വ്വീസ് ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ കഴിഞ്ഞ കുറെ കാലങ്ങളായി പിന്നിലാണ്. ഈ വര്‍ഷം സിവില്‍ സര്‍വ്വീസില്‍ ഇടം പിടിച്ചത് വെറും 30 ഓളം മലയാളികള്‍ മാത്രമാണ്. യു എന്‍ സിവില്‍ സര്‍വ്വീസിലാകട്ടെ വിരലിലെണ്ണാവുന്ന മലയാളിള്‍ മാത്രമാണ് ഉള്ളത്.
ഐ എ എസ്, ഐ പി എസ് സ്വപ്നം കാണുന്നവരാണ് കേരളത്തിലെ നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളും. ഹൈസ്‌കൂള്‍ തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളോട് കരിയറിനെ പറ്റി ചോദിച്ചാല്‍ നിരവധി കുട്ടികള്‍ക്കുള്ള ഉത്തരമാണ് ഐ എ എസ്, ഐ പി എസ് എന്നത്. എന്നാല്‍ ഇതേ ചോദ്യം കുട്ടികളോട് പ്ലസ്ടു പഠന കാലത്തോ ശേഷമോ ചോദിച്ചാല്‍ ആരും തന്നെ ഈ ലക്ഷ്യം പറയുന്നത് കാണാറുമില്ല. ഇതിന്റെ കാരണം ചെറിയ ക്ലാസ് മുതല്‍ സിവില്‍ സര്‍വ്വീസിന് എന്ത് ചെയ്യണം? എങ്ങിനെ നീങ്ങണം? എന്തൊക്കെ പഠിക്കണം? എന്നീ കാര്യങ്ങള്‍ മിക്ക കുട്ടികള്‍ക്കും അറിയില്ല എന്നതാണ് വസ്തുത. എല്ലാ രംഗത്തും ഉന്നതങ്ങള്‍ കീഴടക്കിയ മലയാളി ഈ മേഖലയില്‍ മാത്രം പിറകോട്ട് പോകാനുള്ള കാരണമിതാണ്.
ഇത്തരം ഉന്നത മേഖലകളിലേക്ക് കൂടുതല്‍ മലയാളികളെ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് മുന്‍ കേരള ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ പി കമാല്‍ കുട്ടിയുടെ നേതൃത്വത്തില്‍ കൊടിയത്തൂര്‍ ഫേസ് ഫൌണ്ടേഷനു കീഴില്‍ ഫേസ് ക്യാമ്പസ് പ്രവര്‍ത്തിക്കുന്നത്. 2019ല്‍ ആരംഭിച്ച ക്യാമ്പസിലെ ആദ്യ ബാച്ച് നാല് വര്‍ഷം കൊണ്ട് നിലവില്‍ 86 വിദ്യാര്‍ത്ഥികള്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തൊടൊപ്പം താമസ സൌകര്യത്തോടെ സിവില്‍ സര്‍വ്വീസ് ഫൌണ്ടേഷന്‍ കോച്ചിംഗ് ഫെയ്‌സ് ക്യാമ്പസിലും +2 പൂര്‍ത്തിയാക്കിയ 40 വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലെ വിവിധ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളായ ജാമിഅ: മില്ലയ്യ ഡെല്‍ഹി, അലീഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി, ഡെല്‍ഹി യൂണിവേഴ്സ്റ്റി, അസീം പ്രേംജി യൂണിവേഴ്‌സിറ്റി തുടങ്ങിയ ഇന്ത്യയിലെ ഉയര്‍ന്ന ക്യാമ്പസുകളില്‍ പഠനം തുടരുന്നു. ഇന്ന് ഇന്ത്യക്ക് പുറത്ത് തുര്‍ക്കിയിലെ കുക്കുറോവ യൂണിവേഴ്‌സിറ്റിയിലും ഫെയ്‌സിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഫെയ്‌സിന്റെ തന്നെ ഹോസ്റ്റല്‍ സംവിധാനവും മെന്റര്‍ഷിപ്പും കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്.
ഇതിനെല്ലാം പുറമെ, ഈ വര്‍ഷം +2 ക്യാമ്പസില്‍ പഠിച്ചു കൊണ്ടിരിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥിള്‍ അമേരിക്കയിലെ ലോക പ്രശസ്ത കലാലയങ്ങളായ ഹാര്‍വാര്‍ഡ് യൂണിവേഴ്സ്റ്റി, പ്രിംഗ്സ്റ്റണ്‍ യൂണിവേഴ്സ്റ്റി എന്നിവയില്‍ പ്രാഥമിക ടെസ്റ്റിനു ശേഷം ഇന്റര്‍വ്യൂ അറ്റെന്റ് ചെയത് ഫൈനല്‍ റിസല്‍ടിന് വേണ്ടി കാത്തിരിക്കുകയാണെന്ന സന്തോഷം ഇവിടെ പങ്കുവെക്കുന്നു. ഈ പ്രൊജക്ടിന് പുറമെ ഫേസ് ഇറ്റ്, ഫേസ് ഐ.എ.എസ്, ഓണ്‍ലൈന്‍ പ്രൊജക്ടുകള്‍ തുടങ്ങിയ പദ്ധതികള്‍ ഇതേ ലക്ഷ്യത്തില്‍ തന്നെയായി ഫെയ്‌സ് ക്യാമ്പസ് നടത്തുന്നുണ്ട്. ഈ മാസം 5 മുതല്‍ 11 വരെ ഓണ്‍ലൈനായി, 25 ഓളം ഐ എ എസ്, ഐ പി എസുകാരെ സംഘടിപ്പിച്ച് ഫേസ് സംഘടിപ്പിക്കുന്ന മൂന്നാത് എഡിഷന്‍ ഇന്‍സ്പിറ ചെറുതല്ലാത്ത മാറ്റത്തിനാണ് തിരി കൊളുത്തുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ 3000ല്‍ അധികം വിദ്യാര്‍ത്ഥികളാണ് പ്രോഗ്രാമില്‍ പങ്കെടുത്തത്. ഈ വര്‍ഷം 25 ല്‍ അധികം ഐ എ എസ്, ഐ എം എ, യു എന്‍ സിവല്‍ സെര്‍വന്റ്‌സ്, ഐ എ എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നേതൃത്വം നല്‍കുന്ന പ്രോഗ്രാം പൂര്‍ണ്ണമായും സൗജന്യമാണ്. ഉദ്യോഗസ്ഥര്‍ക്ക് പുറമെ സിവില്‍ സര്‍വ്വീസ് കോച്ചിംഗ് രംഗത്തെ 40 ഓളം പ്രഗത്ഭരായ അധ്യാപകരും കോണ്‍ക്ലേവിന്റെ ഭാഗമാകും. കോണ്‍ക്ലേവില്‍ ഐ എ സുകാരുമായി കുട്ടികള്‍ക്ക് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാനും സംവദിക്കാനും അവസരമുണ്ടായിരിക്കും.
കേരള പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, മുന്‍ കോഴിക്കോട് ജില്ലാ കലക്ടറും വെസ്റ്റ് ബെംഗാള്‍ ഗവണ്‍മെന്റ് സെക്രട്ടറിയുമായ ഡോ. പി ബി സലീം ഐ എ എസ്, യു എന്‍ ഓ ചീഫ് ഡിസാസ്റ്റര്‍ ഓഫീസര്‍ മുരളീ തുമ്മാരക്കുടി, അബൂബക്കര്‍ സിദ്ദീക്ക് ഐ എ എസ് (ഝാര്‍ഖണ്ഡ്), മുഹമ്മദലി ശിഹാബ് ഐ എ എസ് (നാഗാലാന്‍ഡ്), കേരളത്തിലെ വിവിധ ജില്ലാ കലക്ടര്‍മാരായിരുന്ന ബി അബ്ദുല്‍ നാസര്‍ ഐ എ എസ്, ജാഫര്‍ മാലിക്ക് ഐ എ എസ്, മുഹമ്മദ് ജുനൈദ് ഐ എ എസ് (രജസ്ഥാന്‍), സജാദ് ഐ എ എസ് (ത്രിപുര), ശാഹിദ് തിരുവള്ളൂര്‍ ഐ ഐ എസ്, സഫ്‌ന നസറുദ്ദീന്‍ ഐ എ എസ്, അമിത്ത് എം പി ഐ എ എസ് (തമിഴ്‌നാട്), ടി ഫറാഷ് ഐ പി എസ്, ഹരികൃഷ്ണ പൈ ഐ പി എസ് (വെസ്റ്റ് ബെംഗാള്‍), അര്‍ഷാദ് മുഹമ്മദ് ഐ എ എസ്, എ എസ് ബിജേഷ് കെ എ എസ് തുടങ്ങിയ പ്രമുഖര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. കോണ്‍ക്ലേവ് ഡയറക്ടറും ഫെസ് ക്യാമ്പസ് പിന്‍സിപ്പലുമായ പി കമാല്‍കുട്ടി ഐ എ എസ് പ്രോഗ്രാമിന് അധ്യക്ഷത വഹിക്കും. ഡിസംബര്‍ 5 മുതല്‍ 11 വരെ എല്ലാ ദിവസവും വൈകിട്ട് ഏഴ് മുതല്‍ ഒമ്പത് മണി വരെയാണ് പ്രോഗ്രാം നടക്കുക.
കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് + 91 9107 644 644 എന്ന വാട്‌സാപ്പ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
വാര്‍ത്താ സമ്മേളനത്തില്‍ കേരള സംസ്ഥാന സിവില്‍ സര്‍വ്വീസ് അക്കാദമി മുന്‍ ഡയറക്ടറും ഫേസ് അക്കാദമിക്ക് ഡയറക്ടറുമായ കെ സലീം, വൈസ് പ്രിന്‍സിപ്പല്‍ അമീര്‍ അലി നൂറാനി, ഫേസ് ക്യാമ്പസ് അഡ്മിനിസ്‌ട്രേറ്റര്‍ എന്‍ ശിഹാബുദ്ദീന്‍, മുഹമ്മദ് തസ്‌നീം എന്നിവര്‍ പങ്കെടുത്തു.