കോഴിക്കോട് : സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ ഉറപ്പാക്കാൻ സർക്കാർ പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കണമെന്ന് വിസ്‌ഡം സിറ്റി മണ്ഡലം ഫാമിലി മീറ്റ് ആവശ്യപ്പെട്ടു.
ദേശീയ തലത്തിൽ കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ രംഗം വളരെ പിറകിലായത് സംബന്ധിച്ച് സർക്കാർ പ0ന വിധേയമാക്കണം.
എസ് എസ് എൽ സി, പ്ലസ്ടു റിസൽട്ടിൽ കേരളം മികച്ച നേട്ടം കൈവരിക്കുമ്പോഴും ദേശീയ തലങ്ങളിൽ നടക്കുന്ന മത്സര പരീക്ഷകളിൽ കേരളം പിറകോട്ട് പോകുന്നത് ആശങ്കാജനകമാണ്.
പൊതുചർച്ചയുടെ അടിസ്ഥാനത്തിൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരമുയർത്താനുള്ള പദ്ധതികൾക്കൊണ്ടു വരണമെന്നും സംഗമം ആവശ്യപ്പെട്ടു.
വിസ്‌ഡം മണ്ഡലം പ്രസിഡന്റ് എ എം അബ്ദുസമദ് ഉൽഘാടനം ചെയ്തു. പ്രമുഖ യുവ ഇസ്ലാഹീ പ്രഭാഷകൻ ത്വൽഹത്ത് സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി കെ വി മുഹമ്മദ് സാബിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജോയിന്റ് സെക്രട്ടറി പി സി ജംസീർ, കെ കെ മുഹമ്മദ് ഷഹീൽ വിസ്‌ഡം സ്റ്റുഡന്റസ് ജില്ലാ പ്രസിഡന്റ് സെഹൽ ആദം എന്നിവർ സംസാരിച്ചു. കെ വി മുഹമ്മദ് ഷുഹൈബ് സ്വാഗതവും ഉമർ ബിൻ അബ്ദുൽ അസിസ് നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാ പരിപാടികളും ക്വിസ് മത്സരവും നടന്നു.