ആയഞ്ചേരി: ചിങ്ങപ്പുലരിയെ വരവേല്‍ക്കാനുളള മണ്ണൊരുക്കല്‍ ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് 13ാം വാര്‍ഡില്‍ മെമ്പര്‍ എ സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡിലെ മൂന്നര ഏക്കര്‍ സ്ഥലം കൃഷി ഭൂമിയാക്കാന്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം നാലര ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. ചിങ്ങം ഒന്നിന് വിപുലമായ രീതിയില്‍ കൃഷിയിറക്കി വിഷരഹിതമായ പച്ചക്കറി ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വാര്‍ഡ് മെമ്പര്‍ അറിയിച്ചു. ചടങ്ങില്‍ കുളങ്ങരത്ത് നാരായണന്‍, മേറ്റ്മാരായ ദീപ്ന കെ ആര്‍, ഷിംന കുന്നില്‍, ദീപ തിയ്യര്‍കുന്നത്ത്, ഷൈനി വെള്ളോടത്തില്‍, സതി തയ്യില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
