കോഴിക്കോട്: സിനിമ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കേരള സാംസ്കാരിക പരിഷത്ത് സംസ്ഥാന സമിതി. റിപ്പോർട്ടിനെ ഗൗരവപൂർവ്വം പരിഗണിച്ച് പഠന വിധേയമാക്കുകയും ആയതിൽ പരാമർശിച്ചിരിക്കുന്ന ചൂഷണങ്ങളെ സംബന്ധിച്ചും സിനിമ സെറ്റുകളിലെ മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ പ്രശ്നങ്ങളെ സംബന്ധിച്ചും കൃത്യമായ അന്വേഷണം നടത്തുകയുംകുറ്റക്കാർക്കെതിരെ കേസെടുക്കുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡൻറ് സിതാര ഉള്ളത്ത് അധ്യക്ഷത വഹിച്ചു. അഡ്വ.വി.പി.വിപിൻനാഥ്, പി.ഷംസുദ്ദീൻ, മൂസ പാട്ടില്ലത്ത്, ഷെമിജ് കാളികാവ്, അയ്യൂബ് മേലേടത്ത്, രാധാകൃഷ്ണൻ പൂവത്തിക്കൽ, അഷ്റഫ് വാവാട്, പി.സത്യപാലൻ, പി. ടി. മുഹമ്മദ് മാവൂർ തുടങ്ങിയവർ സംസാരിച്ചു.