ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് അംഗന്‍വാടിയില്‍ സ്വാതന്ത്ര്യദിന ആഘോഷ പരിപാടി വാര്‍ഡ് മെമ്പര്‍ എ.സുരേന്ദ്രന്‍ പതാക ഉയര്‍ത്തി നിര്‍വ്വഹിച്ചു. മഞ്ഞും, മഴയും, വെയിലും, പട്ടിണിയും സഹിച്ച് ധീര ദേശാഭിമാനികള്‍ നേടിത്തന്ന സ്വാതന്ത്ര്യം കാത്ത് സൂക്ഷിക്കാന്‍ സമൂഹത്തിന് ഏറെ ബാധ്യതയുണ്ട്. ഇന്ന് മദ്യത്തിനും മയക്ക് മരുന്നിനും അടിമപ്പെട്ട് ജീവിതം ഹോമിക്കുന്നവര്‍ ഏറെയാണ്. രാജ്യത്തിന് അടിയന്തിര ആവശ്യത്തിന് പേരാടാന്‍ ഇത്തരം ആളുകള്‍ അശക്തരാവുന്ന അവസ്ഥ ഉണ്ടാവരുത്. പുതിയ പ്രഭാതത്തില്‍ മദ്യവും മയക്ക്മരുന്നും ഉപേക്ഷിച്ച് പ്രതിഭാശക്തികളായി സ്വയം മാറേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വിശാലമായ കാഴ്ചയോടെ കുതിക്കാന്‍ പ്രതിജ്ഞയെടുത്ത് നമുക്ക് രാജ്യ സ്‌നേഹികളാവാന്‍ കഴിയണമെന്ന് മെമ്പര്‍ അഭിപ്രായപ്പെട്ടു.പനയുള്ളതില്‍ അമ്മത് ഹാജി, നാരായണന്‍ കുളങ്ങരത്ത്, നവാസ് ചെട്ട്യാം കണ്ടി, വെമ്പ്രോളി കുഞ്ഞമ്മത്, കുഞ്ഞമ്മത് ചെറിയ മലോല്‍, അംഗന്‍വാടി ടീച്ചര്‍ കെ.റീന, ഹെല്‍പ്പര്‍ ഉഷ,ഷറഫുദ്ദീന്‍ അക്കരോല്‍, അഡോള്‍സ് ആന്റ് ഗേള്‍സ് , കുട്ടികളും രക്ഷിതാക്കളും പങ്കുചേര്‍ന്നു.
…